വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് അധ്യാപകന്‍ മരിച്ചു
കാഞ്ഞങ്ങാട്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് കോളേജ് അധ്യാപകന്‍ ദാരുണമായി മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവില്‍ വീട്ടില്‍ പുരുഷോത്തമന്‍ നായര്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
തറവാട്ടു വീട്ടിലെ ആവശ്യത്തിനായി വെള്ളം കോരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വെള്ളം കോരാന്‍ പോയ പുരുഷോത്തമന്‍ നായരെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിലേക്ക് കയര്‍ താഴ്ന്ന നിലയില്‍ കണ്ടത്.
ഉടന്‍തന്നെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
No comments