ഓണത്തിന് ഒരു പൂക്കളം: കോടോം ബേളൂർ ആനക്കല്ലിൽ ഔപചാരിക ഉദ്ഘാടനം നടന്നു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ടി.കെ. അധ്യക്ഷയായ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആനക്കല്ല് എ.ഡി.എസ്.യുടെ കീഴിൽ പ്രവർത്തിക്കുന്ന തൃവേണി, കലവറ, ശിശിരം എന്നീ ജെ.എൽ.ജികളാണ് തുടർച്ചയായി മൂന്നാം തവണയും ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ് നേടി മാതൃകയായത്. ഓണക്കാലത്ത് ആവശ്യമായ പൂക്കൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം വനിതാ കർഷകർക്ക് വരുമാനവും സ്വയംപര്യാപ്തതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ഗംഗാധരൻ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി., സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീലത പി., ബ്ലോക്ക് കൃഷി ഓഫീസർ വിനോദിനി, ആസൂത്രണ സമിതി അംഗങ്ങളായ സി. ബാബുരാജ്, പി. അപ്പക്കുഞ്ഞി, വാർഡ് സമിതി കൺവീനർ പ്രജിത്ത് കെ., മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പി.എൽ., ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷൈജ കെ. എന്നിവർ ആശംസകൾ നേർന്നു.
ജെ.എൽ.ജി. അംഗങ്ങൾ, എ.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും അഗ്രി സി.ആർ.പി. സവിത സി.പി. നന്ദിയും പറഞ്ഞു.
No comments