അഖില കേരള യാദവസഭ കരിന്തളം യൂണിറ്റ് വാർഷി ജനറൽബോഡിയും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു
കരിന്തളം:അഖില കേരള യാദവസഭ കരിന്തളം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.പരിപാടി അഖില കേരള യാദവസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളി പ്പുറം രാഘവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് വി രാജമോഹനൻ അധ്യക്ഷത വഹിച്ചു കുട്ടികൾക്കുള്ള കേഷ് അവാർഡ് യാദവസഭ മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ: രാജഗോപാലൻ നിർവഹിച്ചു യോഗത്തിൽ എം പി സി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ടി നന്ദകുമാർ, സാരഥി മുൻ പ്രസിഡണ്ട് പി ഗംഗാധരൻ , യാദവസഭ വനിതാ വേദി സംസ്ഥാന സെക്രട്ടറി ഇന്ദുലേഖ, ജില്ലാ കമ്മിറ്റി മെമ്പർ ബി ദാമോദരൻ , താലൂക്ക് കമ്മിറ്റി മെമ്പർ പി പവിത്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ വി ഭാസ്കരൻ, സാരഥി പ്രതിനിധി പി രാജൻ, മാതൃസമിതി യൂണിറ്റ് പ്രസിഡണ്ട് എം സാവിത്രി എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി പി വി സിജു സ്വാഗതവും യൂണിറ്റ് ട്രഷറർ പി ഗോവിന്ദൻ നന്ദിയും പറഞ്ഞു.
No comments