നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു ; ബസിനകത്തുണ്ടായിരുന്ന വിദ്യാർഥികൾ അൽഭുതകരമായി രക്ഷപ്പെട്ടു..
കാസർകോട്: നിയന്ത്രണം വിട്ട സ്കൂൾ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബസിനകത്തുണ്ടായിരുന്ന വിദ്യാർഥികൾ അൽഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ നെല്ലിക്കുന്ന് ബങ്കരക്കുന്നിലാണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എയുപി സ്കൂളിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന തങ്ങൾ ഉപ്പാപ്പാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി, യുകെജി വിദ്യാർഥികളും ബസിലുണ്ടായിരുന്നു. റോഡിലേക്ക് തള്ളിനിന്ന കാട് കുട്ടികളുടെ ദേഹത്ത് തട്ടാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നാണ് വിവരം. കുഴിയിലുള്ള വള്ളിക്കാടിലേക്കാണ് ബസ് മറിഞ്ഞത്. ബങ്കരക്കുന്നിലെ റോഡ് തകർന്ന നിലയിലായിട്ട് മാസങ്ങളേറെയായി. വലിയ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ് റോഡുള്ളത്.
No comments