സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽ പുനസ്ഥാപിക്കുക ; കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് സമ്മേളനം
പരപ്പ: കേരളത്തിലെ 63 ലക്ഷത്തോളം വരുന്ന വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണം സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലൂടെ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുന്ന നടപടി പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വില്ലേജ് പ്രസിഡണ്ട് കെ വി. ഭാർഗവി പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. കെ.എസ്. കെ.ടി.യു കാസർകോട് ജില്ലാ ജോയന്റ് സെക്രട്ടറി വി.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ വി ഭാർഗവി അധ്യക്ഷത വഹിച്ചു. വിനോദ് പന്നിത്തടം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കുക , പരപ്പയിൽ നിന്ന് പുറപ്പെട്ട് മയ്യങ്ങാനം -കോയിത്തട്ട വഴി കാഞ്ഞങ്ങാട് പുതിയ കെഎസ്ആർടിസി ബസ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
കെ.എസ്.കെ.ടി.യു ജില്ലാ എക്സിക്യൂട്ടീവ് അംഗം എം വി രാധ, നീലേശ്വരം ഏരിയ എക്സിക്യൂട്ടീവ് അംഗം എ ആർ രാജു, എ ആർ വിജയകുമാർ , ടി എൻ ബാബു, ഗിരീഷ് കാരാട്ട്, സി വി മൻമഥൻ, രമണി രവി , ധനേഷ് പി തുടങ്ങിയവർ പ്രസംഗിച്ചു. ടിപി തങ്കച്ചൻ സ്വാഗതവും , ഭാർഗവി കെ വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സ്വർണ്ണലത.ടി - പ്രസിഡണ്ട് , രവീന്ദ്രൻ കെ എസ് - വൈസ് പ്രസിഡണ്ട്, വിനോദ് പന്നിത്തടം - സെക്രട്ടറി, എ കെ മോഹനൻ മാസ്റ്റർ -ജോയിന്റ് സെക്രട്ടറി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
No comments