Breaking News

അണങ്കൂർ സ്വദേശി അബ്ദുൽ ഖാദർ എന്ന കാദർ കരിപ്പൊടിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു

കാസർകോട് : യുവാവിനെ സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു വെന്ന കേസിൽ ഒളിവിൽ കഴിയുന്ന കാസർകോട് അണങ്കൂർ സ്വദേശി അബ്ദുൽ ഖാദർ എന്ന കാദർ കരിപ്പൊടിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടു ക്രിമിനൽ കേസുകളിൽ ജാമ്യമില്ലാ വാറന്റും നിലവിലുള്ള, കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുന്നയാൾക്ക് ഒരു കാരണവശാലും മുൻകൂർ ജാമ്യം അനുവദിക്കാൻ ആവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതി ഒരു സ്ഥിരം കുറ്റവാളിയും സമൂഹത്തിന് ഭീഷണിയുമാണെന്ന് പരാതിക്കാരനായ അബ്ദുൽ അഹദിന് വേണ്ടി ഹാജരായ അഡ്വ.നിഖിൽ നാരായണൻ കോടതിയിൽ വാദിച്ചു. നേരത്തെ കാസർകോട് ജില്ലാ കോടതിയും കാദർ അടക്കം രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിലവിൽ പൊലീസിൽ കീഴടങ്ങിയ രണ്ടാം പ്രതി റിമാൻഡിൽ ആണ്. ജില്ലയിലും ഹൈക്കോടതിയിലും ഇരക്ക് വേണ്ടി ഹാജരായതു അഡ്വ. നിഖിൽ നാരായണനാണ്. പ്രസ്തുത കേസിൽ സുപ്രീം കോടതിയിൽ ഹാജരാകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും സമൂഹത്തിന് ഭീഷണിയാകുന്ന ഒരു ക്രിമിനലുകളെയും വളരാൻ അനുവദിക്കില്ല എന്നും അഡ്വ. നിഖിൽ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം 27 ന് അണങ്കൂർ ചോപ്പാടി റെസ്റ്റോറന്റിന് സമീപം വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

No comments