Breaking News

അസുഖം മൂലം ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു


കാസർകോട്: അസുഖം മൂലം ചികിൽസയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫന്റെ ഭാര്യ മൂരിക്കുന്നേൽ സോണിയ ജോൺ (36)ആണ് മരിച്ചത്. അസുഖം മൂലം ഏറെനാളായി ചികിൽസയിലായിരുന്നു. സംസ്കാരം ശനി വൈകീട്ട് മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ചെമ്മട്ടംവയൽ സെമിത്തേരിയിൽ നടക്കും. പയ്യാവൂർ വാക്കച്ചാലിൽ ജോൺ-ജെസി ദമ്പതികളുടെ മകളാണ്. മക്കൾ: ലിസ ഗ്രസ്, മിഷേൽ മറിയം. സഹോദരങ്ങൾ: ജസ്റ്റിൻ (മംഗളുരു), ജെയിൻ (ഓസ്ട്രേലിയ)

No comments