Breaking News

ആമസോൺ കമ്പനിയുടെ മാനേജറെന്ന് തെറ്റിധരിപ്പിച്ചു ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം... പടന്ന ഓരി മുക്ക് സ്വദേശിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു

കാസർകോട്: ആമസോൺ കമ്പനിയുടെ മാനേജറുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം. പടന്ന ഓരി മുക്ക് സ്വദേശിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പി മുഹമ്മദ് അഷ്റഫി(69)ന്റെ മൊബൈലിൽ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം 20 നാണ് സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഒരാൾ ആമസോൺ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സാപ്പിൽ മെസേജ് അയച്ചു തുടങ്ങുകയായിരുന്നു. വിശ്വാസ്യത വരുത്തിയ ശേഷം പരാതിക്കാരന്റെ മൊബൈലിൽ വ്യാജ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതുവഴി ഒ.ടി.പിയും ബാങ്ക് രേഖകളും കൈവശപ്പെടുത്തി. തുടർന്ന് പലതവണയായി 1,44,473 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്നാണ് ചന്തേര പൊലീസിന് അഷ്റഫ് നൽകിയ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

No comments