Breaking News

കാസർഗോഡ് ബന്തിയോട് മദ്രസയിൽ പോവുകയായിരുന്ന എട്ടുവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമം... കുട്ടി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കാസർകോട്: മദ്രസയിൽ പോവുകയായിരുന്ന എട്ടുവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമം. കുട്ടി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ബന്തിയോട് അടുക്കയിലാണ് സംഭവം. സൈനുവിന്റെ മകൻ സയാനെയാണ് തെരുവ് നായകൾ പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമിച്ചത്. ഈ ആഴ്ച തന്നെ രണ്ടാം തവണയാണ് കുട്ടിയെ നായ്ക്കുട്ടം ആക്രമിക്കാൻ ശ്രമിക്കുന്നത്. പരിക്കേറ്റ സയാൻ ആശുപത്രിയിൽ ചികിൽസ തേടി. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് രാവിലെ നടന്ന സംഭവം അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

No comments