കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഹൈവേ പെട്രോളിങ്ങിനിടയില്‍ സ്‌കൂട്ടറില്‍ കടത്തിയ 8.64 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിനിനെയാണ് (30) കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ ബി അബ്ദുള്ളയും സംഘവും പിടികൂടിയത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹയര്‍ ഗ്രേഡ് ദിനൂപ്.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ കണ്ണന്‍കുഞ്ഞി.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി.എ എന്നിവര്‍ ഉണ്ടായിരുന്നു.
No comments