Breaking News

കെ ആർ സി തായന്നൂരിന്റെ ചിത്ര പ്രദർശന ബ്രോഷർ വിശ്വവിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ പ്രകാശനം ചെയ്തു

ഒടയംചാൽ : പ്രശസ്ത ചിത്രകാരൻ കെ ആർ സി തായന്നൂരിന്റെ കലാജീവിതത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ ഉൾപ്പെടുത്തി പൂനയിലെ രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വർണ്ണയാത്ര എന്ന പേരിൽ ദേശീയ സോളോ ചിത്രകലാ പ്രദർശനം  നടത്തുന്നു. ഇതിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ബ്രോഷർ വിശ്വവിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ പ്രകാശനം ചെയ്തു.

ചടങ്ങിൽ അനിത കുമാരി. കെ. പി. സ്വാഗതം  പറയുകയും, ശിവൻ കൈലാസ് അധ്യക്ഷ സ്ഥാനം  അലങ്കരിച്ചുകൊണ്ട് സംസാരിച്ചു.കല ലഹരിയാക്കി മാറ്റണമെന്ന് പുത്തൻ തലമുറയോട് കെ. ആർ. സി. ആഹ്വാനം ചെയ്തു.

ആശംസകൾ അർപ്പിച്ചുകൊണ്ട് പല്ലവനാരായണൻ, പ്രകാശൻ അതുല്യ, രമേശൻ നടുവിൽ (ശില്പി )

 ടിനു.ടി. ആർ (ശില്പി ), വി. ഗോപി  മാസ്റ്റർ, ബാബുരാജ് അമൃത എന്നിവർ സംസാരിച്ചു. തായന്നൂർ രാഹിത് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

No comments