Breaking News

പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: 16,14 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിസ് വാൻ (23), മുഹമ്മദ് സാദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ പെൺകുട്ടികളാണ് ഉള്ളാൾ, ബിരിയിലെ ഒരു ലോഡ്ജിൽ വച്ച് പീഡനത്തിന് ഇരയായത്. സമൂഹമാധ്യമം വഴിയാണ് ഇവർ പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കിയത്.

No comments