റാണിപുരത്ത് ഇന്നു മുതൽ ട്രെക്കിങ് പുനരാരംഭിക്കും
റാണിപുരം: അതിതീവ്ര മഴയ്ക്ക് ശമനമായതോടെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം മലമുകളിലേക്കുള്ള ട്രെക്കിങ് ഇന്നു മുതൽ വീണ്ടും ആരംഭിച്ചു (10.08.2026) മുതൽ പുനരാരംഭിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ അറിയിച്ചു. രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ട്രെക്കിങ് സമയം.
അതേസമയം, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ റെഡ് അലർട്ട് മുന്നറിയിപ്പുകൾ വരികയാണെങ്കിൽ ട്രെക്കിങ് ഉടനടി നിർത്തിവെക്കും. പ്രതികൂല കാലാവസ്ഥയുള്ള ദിവസങ്ങളിൽ റാണിപുരത്തേക്കുള്ള യാത്ര ഒഴിവാക്കി സഞ്ചാരികൾ വനംവകുപ്പുമായി സഹകരിക്കണമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഭ്യർത്ഥിച്ചു.
No comments