Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഖണ്ഡ സമ്പൂർണ്ണ രാമായണ പാരായണവും.. കർക്കിടക വാവുബലി കർമ്മവും വൈവിധ്യമാർന്ന രാമായണങ്ങളുടെ പ്രദർശനങ്ങളും ആഗസ്റ്റ് 12ന് നടക്കും


വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോടനുബന്ധിച്ച് വിപുലമായ ആചാരാനുഷ്ഠാനങ്ങളും രാമായണ പാരായണവും സംഘടിപ്പിക്കും. 2026 ആഗസ്റ്റ് 12 ബുധനാഴ്ച, കർക്കിടകം 27-നാണ് ചടങ്ങുകൾ നടക്കുന്നത്.

രാവിലെ 5 മണി മുതൽ വാവ് ബലികർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെ അഖണ്ഡ സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടക്കും.

വൈവിധ്യമാർന്ന  രാമായണങ്ങളുടെ പ്രദർശനങ്ങളും ആഗസ്റ്റ് 12ന് നടക്കും .വൈകുന്നേരം 6.30ന് അടുക്കളക്കുന്നിലമ്മയുടെ തിരുസന്നിധിയിൽ രാവിലെ മുതൽ ആരംഭിച്ച രാമായണ യജ്ഞം സമാപിക്കും. തുടർന്ന് അത്താഴപൂജയും പ്രസാദവിതരണവും ഉണ്ടായിരിക്കും.

കർക്കിടകം 1 മുതൽ (ജൂലൈ 17) മുതൽ കർക്കിടകം 32 വരെ (ആഗസ്റ്റ് 17) ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടക്കുന്നുണ്ട്. വാവ് ദിനമായ ആഗസ്റ്റ് 12ന് വൈകുന്നേരം 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. 

പ്രസാദവിതരണം രാത്രി 8 മണി മുതൽ 11 മണി വരെ ഉണ്ടായിരിക്കും.


വാവ് ബലികർമ്മങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാൻ ഭക്തജനങ്ങൾക്ക് ക്ഷേത്രം ഭാരവാഹികൾ സൗകര്യമൊരുക്കിയിട്ടുണ്ട്.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

📞 9497847103

📞 9846137745

No comments