Breaking News

മലയോര മേഖലയിലെ പട്ടയ പ്രശ്നം അടിയന്തരമായി പരിഹരിക്കണം ; കർഷക തൊഴിലാളി യൂണിയൻ മാലോം വില്ലേജ് സമ്മേളനം നടന്നു


മാലോം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാലോം വില്ലേജ് സമ്മേളനം ഞായറാഴ്ച രാവിലെ 10ന് സഖാവ് വി.എസ്. നഗറിൽ നടന്നു. കർഷക തൊഴിലാളി യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി അംഗം ശ്രീലത സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയ കമ്മിറ്റി സെക്രട്ടറി എം.ജി. രാമചന്ദ്രൻ, സി.പി.ഐ.എം മാലോം ലോക്കൽ സെക്രട്ടറി  ദിനേശൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സുരേഷ് അനുശോചന പ്രമേയവും ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്  ജോജോ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.  ജോജോ കല്ലുപറമ്പിനെ സെക്രട്ടറിയായും, എം. കുഞ്ഞമ്പുവിനെ പ്രസിഡണ്ടായും, ടി.ജി. ഗോപിയെ ട്രഷററായും തെരഞ്ഞെടുത്തു.

മലയോര മേഖലയിലെ പട്ടയ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.



No comments