Breaking News

കുട്ടികളുടെ ഇഷ്ടമറിഞ്ഞ് കളക്ടർ; കാലിയടുക്കത്ത് മൈതാനം വരുന്നു



പെരിയ : എയിംസിന് സ്ഥലം നോക്കാൻ പോയ കളക്ടർ കുട്ടികളുടെ കളികണ്ട് കാറിൽനിന്നിറങ്ങി. അപ്രതീക്ഷിതമായി കളക്ടറെ കണ്ട കുട്ടികൾ ചുറ്റും കൂടി. കുഞ്ഞുവിശേഷങ്ങൾ ചോദിക്കുന്നതിനിടെ കളക്ടറോട് കുട്ടികൾ പറഞ്ഞു. പാറക്കല്ലും മണ്ണും നിറഞ്ഞ ഈ സ്ഥലം ഒരു
മൈതാനമാക്കി തരുമോ. മറിച്ചൊന്നും പറയാതെ ഒരുപന്ത് സമ്മാനമായി കൊടുത്ത് കളക്ടർ മടങ്ങി. മൂന്നാം നാൾ പഠിക്കാൻ ബന്ധപ്പെട്ടവരെത്തി.

മൈതാനത്തിന്റെ സാധ്യതകൾ

പെരിയ വില്ലേജിലെ കാലിയടുക്കം കുമ്പള പാറപ്പള്ളി റോഡരികിലെ കാലിയടുക്കത്താണ് മൈതാനം നവീകരണത്തിന്റെ സാധ്യതകൾ കണ്ടെത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ സംഘം എത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കളക്ടർ അർജുൻ പാണ്ഡ്യൻ ഇതുവഴി പോയപ്പോൾ കാർനിർത്തി പന്തുകളിക്കുന്ന കുട്ടിളെ കണ്ടത്. വെള്ളിയാഴ്ച കളക്ടറുടെ നിർദേശപ്രകാരം കായികവകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരും കാലിയടുക്കത്ത് എത്തി.

No comments