Breaking News

ബൈക്ക് യാത്രക്കാരായ യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ ആർ.ടി.ഒ അധികൃതർ ആദരിച്ചു


കാഞ്ഞങ്ങാട് : ബൈക്ക് യാത്രക്കാരായ യുവാവിൻറെയും യുവതിയുടെയും ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ ആർ.ടി.ഒ അധികൃതർ കാഞ്ഞങ്ങാട്ട് ആദരിച്ചു.
പോക്കറ്റ് റോഡിൽ നിന്നും ബസിന് മുന്നിലേക്ക് വേഗതയിൽ ഓടിച്ചു വന്ന മോട്ടോർ ബൈക്കിൽ ബസ് ഇടിച്ചു കയറാതെ രക്ഷകനായ പി.എൽ. ടി ബസ് ഡ്രൈവർ നിജേഷിനെയാണ് ആദരിച്ചത്.
ബൈക്ക് യാത്രക്കാരായ രണ്ടുപേരുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച ഡ്രൈവർക്ക് ഡ്രൈവിങ് സ്കൂൾ കൂട്ടായ്മ, സബ് ആർ ടി ഒ യുടെ നേതൃത്വത്തിൽ ആയിരുന്നു ആദരം.
എംവി ഐ രതീഷ്,എ എംവി ഐ പ്രദീപ് കുമാർ,എ എംവി ഐ പ്രഭാകരൻ, എ എം വി ഐ മാത്യൂസ് എന്നിവർ ചേർന്ന് ആദരിച്ചു ആറങ്ങാടി വനിതാ ഹോട്ടൽ ഉടമ ഫൈസൽ ബക്കോട്ട് ക്യാഷ് പ്രൈസും നൽകി ഡ്രൈവിംഗ് സ്കൂൾ പ്രതിനിധീകരിച്ച് എം.പി. നൗഷാദ്, പ്രസാദ് ജിഎംഡി, വിനോദ് ഒമേഗ, ഷാജു സിറ്റി, റമീസ് ആറങ്ങാടി സംബന്ധിച്ചു .
ഡ്രൈവറെ കഴിഞ്ഞ ദിവസം നാട്ടിലെ കൂട്ടായ്മയും ബസ് തൊഴിലാളികളും ആദരിച്ചിരുന്നു.

No comments