ട്രെയിൽ യാത്രയ്ക്കിടയിൽ കാസർകോട് സ്വദേശിയുടെ ലാപ്ടോപ്പ് കവർന്ന സംഭവം ; പടന്ന സ്വദേശി പിടിയിൽ
കാസർകോട് : ട്രെയിൽ യാത്രയ്ക്കിടയിൽ കാസർകോട് സ്വദേശിയുടെ ലാപ്ടോപ്പ് കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിൽ. ചെറുവത്തൂർ, പടന്ന സ്വദേശി കെ. സുധാകര (56)നെയാണ് ആർ പി എഫും റെയിൽവെ പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. ബായാർ, ബെരിപ്പദവ്, ബള്ളൂർ ഹൗസിലെ ഇബ്രാഹിം ഇഷാന്റെ 80,000 രൂപ വിലവരുന്ന ലാപ്ടോപ്പ് കവർന്ന കേസിലാണ് അറസ്റ്റ്. കോഴിക്കോട്, ഫറൂഖിൽ നിന്നു ഏറനാട് എക്സ്പ്രസിൽ യാത ചെയ്യുന്നതിനിടയിലാണ് ഇബ്രാഹിം ഇഷാന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് കണ്ണൂരിലെത്തിയപ്പോൾ മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ആർ പി എഫ് ഇൻസ്പെക്ടർ രമേഷ് കുമാർ, റെയിൽവെ എസ് ഐ സന്തോഷ് ,ആർ പി എഫ് എ എസ് ഐ സഞ്ജയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, വിജേഷ് റെയിൽവെ ഇന്റലിജൻസ് സിവിൽ പൊലീസ് ഓഫീസർ ജിതിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
No comments