പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം കഠിന തടവും പിഴയും
കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും, 30,000 രൂപ പിഴയും ശിക്ഷ. കർണാടക ബാലേഹോസൂർ ബീരപ്പ ക്ഷേത്രത്തിന് സമീപത്തെ ഹേലപ്പ സുബ്ബണ്ണ ഇറഗ(36)റിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പിഎം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം ജൂലൈ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിൽ പോകുവാനായി ചെമ്മനാട് മാവില റോഡിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന 17 കാരി. അവിടെയെത്തിയ പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്ഐ സുരേഷ്കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
No comments