നബിദിന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരം നൽകി
മൗക്കോട് : എ കെ ജി ക്ലബ്ബിന്റെയും എ കെ ജി വായനശാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഭാഗമായി മൗക്കോട് ജമാഅത്ത് പള്ളിയിലെ നബിദിന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു മധുരം പള്ളി കമ്മിറ്റി സെക്രട്ടറി കെ.വി. ഇബ്രാഹിംകുട്ടിക്ക് കൈമാറി. ഒ.കെ. ബാലകൃഷ്ണൻ, പി. ഉമ്മർ മൗലവി, പി.കെ. അബ്ദുൾ കരീം, പി. സമദ്, ഷിജോയ് ജോർജ്ജ്, ശ്രീജിത്ത് കെ.വി., വിതിൻ കെ., അനുമോദ് പി.സി. തുടങ്ങിയവർ പങ്കെടുത്തു.
No comments