Breaking News

സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ അമീന് വാഹനാപകടത്തിൽ പരിക്ക്


പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് വാഹനാപകടത്തിൽ പരിക്കേറ്റു. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപം അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് പോർഷെ കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സർവീസ് റോഡിൽ നിന്നും പ്രവേശിച്ച മറ്റൊരു വാഹനം അമീൻ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും സമീപത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പരുക്കുകൾ ഗുരുതരമല്ലെന്ന് വ്യക്തമായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്തു. ഇരുവരും നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.


No comments