Breaking News

മലയോരത്തെ ആരോഗ്യ കേന്ദ്രങ്ങൾ അടച്ചിടലിന്റെ വക്കിൽ : ദുരിതകാലത്ത് ദുരന്തമായി ആരോഗ്യ വകുപ്പ് സാബു അബ്രഹാം പ്രസിഡന്റ്‌ കാസർഗോഡ് ജില്ലാ പഞ്ചായത്ത്


കാസർഗോഡ് : മലയോരത്തെ ആരോഗ്യ കേന്ദ്രങ്ങൾ അടച്ചിടലിന്റെ വക്കിലാണെന്നും ദുരിതകാലത്ത് ദുരന്തമായി  ആരോഗ്യ വകുപ്പ്  മാറിയെന്ന്  കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം 

ഏതാനും ദിവസങ്ങൾക്ക് മുന്നേ ആണ് മലയോരത്തെ പ്രധാന സർക്കാർ ആരോഗ്യകേന്ദ്രമായ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രികാല ചികിത്സയും കിടത്തി ചികിത്സയും അവസാനിപ്പിക്കുന്നതായി ആശുപത്രി അധികൃതർ അറിയിപ്പ് നൽകി . ഇന്നിതാ മലയോരത്തെ മറ്റൊരു ആരോഗ്യ കേന്ദ്രമായ പാണത്തൂർ FHC പൂർണമായും അടച്ച് പൂട്ടാനുള്ള നീക്കം നടക്കുന്നു. നിലവിൽ ഒരൊറ്റ ഡോക്ടർ പോലും ആശുപത്രിയിൽ ഇല്ല . കർണാടക അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പനത്തടി പഞ്ചായത്തിലെ ആളുകളുടെ ഏക ആശ്രയകേന്ദ്രമാണ് പാണത്തൂർ ആശുപത്രി. മഴക്കാലരോഗങ്ങളും, ദുരിതങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ മലയോരത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനയോഗ്യമല്ലാണ്ടായാൽ വലിയ ദുരിതത്തിലൂടെ ആയിരിക്കും ഈ മഴക്കാലം കടന്ന് പോവുക.

വിഷയം ഗൗരവമായി കണ്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിട്ടുണ്ട്. അടിയന്തിരമായി ആരോഗ്യവകുപ്പ് ഇടപ്പെട്ട് പാണത്തൂർ ഉൾപ്പെടെയുള്ള കാസർഗോഡ് ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ ഡോക്ടർമാരെ നിയമിക്കാൻ തയാറായില്ലെങ്കിൽ ജില്ലയിലെ ജനപ്രതിനിധികളെ ഉൾപ്പടെ അണിനിരത്തി DMO ഓഫീസിന് മുന്നിൽ അനശ്ചിതകാല സമരം ആരംഭിക്കേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽശക്തമായ സമരങ്ങൾക്ക് വരും ദിവസങ്ങളിൽ നേതൃത്വം നൽകുമെന്ന് സാബു അബ്രഹാം അറിയിച്ചു. 

No comments