Breaking News

ബദിയടുക്കയില്‍ അമ്മയുടെയും മകളുടെയും വീട്ടില്‍ കവര്‍ച്ച


ബദിയടുക്ക : ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ചർലടുക്കയിൽ അമ്മയുടെയും മകളുടെയും വീടുകളിൽ വൻ കവർച്ച. ഏഴു പവൻ സ്വർണ്ണം കവർന്നതായി സൂചന. പൊലീസ് വീട്ടിൽ എത്തി അന്വേഷണം ആരംഭിച്ചു. മറിയമ്മ, മകൾ ആയിഷാന എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്. ഒരേ പറമ്പിനുള്ളിലാണ് ഇരുവരുടെയും വീട് സ്ഥിതിചെയ്യുന്നത്. രണ്ടുദിവസം മുമ്പ് വീടുകൾ പൂട്ടി കുടുംബാംഗങ്ങൾ ബന്ധുവീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇരു വീടുകളുടെയും മുൻവശത്തെ വാതിലുകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തു കടന്ന മോഷ്ടാക്കൾ ഏഴു പവനോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായാണ് സൂചന. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു വരികയാണ്. എന്തൊക്കെ മോഷ്ടാക്കൾ കൊണ്ടുപോയി എന്നത് വ്യക്തമല്ല. ഈ പ്രാദേശിക വാർത്താ പ്രസിദ്ധീകരണം

No comments