Breaking News

മടിക്കൈ ബങ്കളത്ത് വൃദ്ധമാതാവിനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നീക്കം തടഞ്ഞു


നീലേശ്വരം: കിടപ്പ് രോഗിയായ വൃദ്ധമാതാവിനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാനുള്ള നീക്കം സിപിഎം പ്രവർത്തകർ തടഞ്ഞു.മടിക്കൈ ബങ്കളം കൂട്ടപ്പുനയിലെ എൺപത്തിയഞ്ചുകാരി നാരായണിയും മകനും ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെയാണ് യൂണിയൻ ബാങ്ക് നീലേശ്വരം ശാഖഅധികൃതർ കുടിയൊഴിപ്പിക്കാനായി എത്തിയത് സംഭവമറിഞ്ഞാണ് സിപിഎം പ്രവർത്തകരെത്തി കുടിയൊഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞത്.നാരായണിയുടെ മകൻ പി വി ചന്ദ്രൻ ഗൾഫിൽ ആയിരിക്കെയാണ് യൂണിയൻ ബാങ്കിൽ നിന്നും വീട് പണിയാനായി 16 ലക്ഷം രൂപ വായ്പ എടുത്തത്. കൊവിഡ് സമയത്ത്ജോലി നഷ്ടപ്പെട്ട് ചന്ദ്രൻ നാട്ടിലേക്ക് തിരിച്ചെത്തിയോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.14 ലക്ഷം രൂപ വായ്പഎടുത്തതിൽ 14 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും ഇത് പലിശയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്.കോവിഡ് സമയത്തിന് മോറട്ടോറിയത്തിനെഴുതി കൊടുത്തെങ്കിലും ശാഖാ മേനേജർ അപേക്ഷ ഹെഡ് ഓഫീസിലേക്ക് അയച്ചില്ലത്രേ. ഇതോടെയാണ് വായ്പ പലിശ ഇരട്ടിച്ചത്.കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ4 ലക്ഷം രൂപ ചന്ദ്രൻ ബാങ്ക് അടച്ചിട്ടുണ്ട് ഇതെല്ലാം പലിശയിൽ വരവു വെക്കുകയാണ് ചെയ്തത്.സിപിഎം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടയിൽ നിന്നും പിൻതിരിഞ്ഞു. പലിശയിനത്തിലുള്ള ഒരു ലക്ഷം രൂപ ഈ മാസം 17 നും ബാക്കി തുക രണ്ടു  മാസത്തിനുള്ളിലും അടച്ചു തീർക്കാനും പിന്നീടുള്ള തുക ഗഡുക്കളായി അടക്കാമെന്നുള്ള തീരുമാനത്തിലാണ് ബാങ്ക് അധികൃതർ ജപ്തി നടപടിയിൽ നിന്നും പിൻവാങ്ങിയത്.കിടപ്പ് രോഗിയായ വൃദ്ധയെ ഉൾപ്പെടെ കുടിയിറക്കാനുള്ള ശ്രമത്തെ സിപിഎം മടിക്കൈ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ ഏരിയ കമ്മിറ്റി അംഗങ്ങളായശശീന്ദ്രൻ മടിക്കൈക കെ എം വിനോദ് നേതാക്കളായ വി കുട്ട്യൻ മാസ്റ്റർ, കെ രാജൻ,ഷിബിൻ ബാലൊടി മിഥുൻ,ജയന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.

No comments