Breaking News

മദ്യപിച്ച് വാഹനം ഓടിച്ച യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട'യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്ആർ ധന്യ (ഹെലൻ ഓഫ് സ്പാർട്ട)യുടെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലനക്ലാസിൽ ധന്യ പങ്കെടുക്കണമെന്ന് നിർദേശിച്ചു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.

പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments