Breaking News

ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ കയ്യേറ്റം തടയാൻ അധികാരികൾ നടപടി സ്വീകരിക്കണം ; ചൈത്രവാഹിനി പുഴ പുറമ്പോക്ക് സംരക്ഷണ സമിതി


ഭീമനടി : വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്തിലെ ഭീമനടി മുതൽ മുക്കട വരെയുള്ള പിഡബ്ല്യുഡി റോഡിലും ചൈത്രവാഹിനി പുഴയുടെ ഇരുവശവും നടക്കുന്ന അനധികൃതമായ കയ്യേറ്റം തടയാൻ ആവശ്യമായ നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് ഭീമനടിയിൽ രൂപീകരിച്ച റോഡ് ചൈത്രവാഹിനി പുഴ പുറമ്പോക്ക് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. മുക്കട മുതൽ ഭീമനടി വരെയുള്ള റോഡ് പുറമ്പോക്കും ചൈത്ര വാഹിനി പുഴയുടെ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഭീമനടിയിൽ രൂപീകരിച്ച റോഡ് പുഴ പുറമ്പോക്ക് സംരക്ഷണ സമിതി രൂപീകരണ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കി യോഗത്തിൽ വാർഡ് മെമ്പർ രജനി രാജീവൻ അധ്യക്ഷത വഹിച്ചു. മനോജ് തോമസ് ആൻറണി ജോസഫ് , അബ്ദുൽ മജീദ് , ടി വി രാജീവൻ , സി വി സുരേഷ് , കുഞ്ഞിക്കണ്ണൻ പാപ്പനാട്ട് വീട്ടിൽ ,സാജൂ മാരൂർ തുടങ്ങിയവർ പ്രസംഗിച്ചു .അബ്ദുൽ മജീദ് ചെയർമാൻ , ആൻറണി ജോസഫ് കൺവീനർ ,സി.വി .സുരേഷ് വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ പാപ്പിനി വീട്ടിൽ വൈസ് ചെയർമാൻ .ടി .വി രാജീവൻ ജോയിൻ കൺവീനർ ,സാജൂ മാരുർ ട്രഷറർ ,രജനി രാജീവൻ രക്ഷാധികാരി. എന്നിവരെ കമ്മിറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുത്തു

No comments