Breaking News

ഈസ്റ്റ് എളേരി ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം ; വ്യാപകമായി കൃഷി നശിപ്പിച്ചു

ചിറ്റാരിക്കാൽ : ഈസ്റ്റ് എളേരി ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനത്തിൽ നിന്നും കാര്യങ്കോട് പുഴകടന്ന് എത്തിയ കാട്ടാനക്കൂട്ടം നെല്ലംകുഴിയിൽ ബാബു, പൊട്ടംപ്ലാക്കൽ ബേബി, പൊട്ടംപ്ലാക്കൽ ഷാജു എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, തെങ്ങ്, കമുക്, വാഴ, മറ്റ് ഇടവിളകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. മുമ്പ് ഈ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് വനം വകുപ്പ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്നും വൈദ്യുതി വേലിയും വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ കമ്പിവേലിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം തങ്ങി വൈദുതിവേലി പല ഭാഗങ്ങളിലും തകരാറിലായി. ഇതാണ് ആനകൾ കൃഷിയിടത്തിൽ ഇറങ്ങാൻ കാരണമായത്.

No comments