വീണ്ടും പൊട്ടിത്തെറി: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു
കാസര്‍കോട്: പെരിയ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. മൂന്നാം വാര്‍ഡ് അംഗം കാര്‍ത്യായനിയാണ് രാജി കത്ത് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അവിശ്വാസത്തിലൂടെ ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.
19 അംഗ ഭരണസമിതിയില്‍ യുഡിഎഫ്- 9, എല്‍ഡിഎഫ്- 9, ബിജെപി- 1 എന്നിങ്ങനെയാണ് സീറ്റ് നില. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നറുക്കെടുപ്പിലൂടെ സി കെ സബിതയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. വോട്ടെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയില്‍ വരികയും എന്‍ഡിഎ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.
കഴിഞ്ഞ തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കാര്‍ത്യായനി പ്രതിഷേധിച്ചിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം ആദ്യമായായിരുന്നു പെരിയയില്‍ എല്‍ഡിഎഫിന് അധികാരം ലഭിച്ചത്. ഇരട്ട കൊലപാതകം നടന്ന കല്ല്യോട്ട് ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി ഉണ്ടായത്.
No comments