പടന്നക്കാട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി
കാഞ്ഞങ്ങാട് : പടന്നക്കാട് കുറുന്തൂർ ചേണുങ്കാൽ റോഡിൽ കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കുറുന്തൂർ സ്വദേശികളായ അബ്ദുൽ സഫ്വാൻ(29), മുഹമ്മദ് ആഷിഖ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ എംഡിഎംഎ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ഹൊസ്ദുർഗ് പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടയിലാണ് മയക്കുമരുന്ന് പിടിയിലായത്. സ്വിഫ്റ്റ് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ വാഹനത്തിനുളളിൽ നിന്നും 12.75 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എസ്.ഐ സി.വി. പ്രേമന്റെയും ഡാൻസാഫ് എസ്.ഐ. സനീശന്റെയും നേതൃത്വലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
No comments