Breaking News

കാണാതായ കാഞ്ഞങ്ങാട് സ്വദേശിയായ വാഹന ബ്രോക്കറുടെ മൃതദേഹം അരയിപ്പുഴയിൽ കണ്ടെത്തി



കാസർകോട്: കാണാതായ ബ്രോക്കറുടെ  മൃതദേഹം അരയിപ്പുഴയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കൊവ്വൽപള്ളിയിലെ കാസിംഖാന്റെ മകൻ സലിംഖാൻ(59) ആണ് മരിച്ചത്. ഇയാളെ ഞായറാഴ്ച ഉച്ചമുതൽ കാണാതായിരുന്നു. ഒരു വർഷത്തോളമായി വയറുവേദനയ്ക്ക് ചികിത്സ നടത്തിവന്നിരുന്നു. ഞായറാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഫോൺ കൊണ്ടുപോയിരുന്നില്ല. വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ തിങ്കളാഴ്ച വൈകീട്ട് അരയിപ്പുഴയിൽ ഒരു മൃതദേഹം ഒഴുകിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കരക്കെത്തിച്ചത്. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. കാർ പെയിന്ററായിരുന്ന സലിം വാഹന ബ്രോക്കറായും പ്രവർത്തിച്ചിരുന്നു. ഷംഷാദയാണ് ഭാര്യ. സാജിദ്, സാഹിൽ, സൽമാൻ, അഫ്സൽ എന്നിവർ മക്കളാണ്.



No comments