Breaking News

കാറിൽ കടത്താൻ ശ്രമിച്ച 133.92 ലിറ്റർ കർണാടക മദ്യവും 24 കുപ്പി ബിയറുമായി ഒരാൾ മഞ്ചേശ്വരത്ത് പിടിയിൽ


കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച 133.92 ലിറ്റർ കർണാടക മദ്യവും 24 കുപ്പി ബിയറുമായി ഒരാളെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടി. ബജ ദുർഗ്ഗിപള്ള സ്വദേശി ഗണേഷിനെ (43) യാണ് മീഞ്ച ബജംഗളയിൽ നടന്ന വാഹനപരിശോധനയിൽ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിലായിരുന്നു മദ്യം പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ.വി ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)എ ബി അബ്ദുള്ള, പ്രിവന്റീവ് ഓഫീസർ മൊയ്ദീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിനൂപ്, വി. എൽ സിനീഷ്, നിഖിൽ പവിത്രൻ, ടി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്, ക്രിസ്റ്റിൻ എന്നിവരും റൈഡിൽ പങ്കെടുത്തു.

No comments