ചന്തേര എംഡിഎംഎ കേസ്; മുഖ്യപ്രതികളായ ആഫ്രിക്കൻ സ്വദേശിയും കൂട്ടാളിയായ യുവതിയും പിടിയിൽ
കാസർകോട്: കാറിൽ കടത്തുന്നതിനിടയിൽ കാലിക്കടവിൽ വച്ച് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളായ ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ കണ്ണിയായ യുവതിയും അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിനിയും ഇപ്പോൾ പശ്ചിമബംഗാളിൽ താമസക്കാരിയുമായ റിയാഖാൻ എന്ന സാത്തി ഷേഖ് (31), ഘാന സ്വദേശി സാബെ (35)എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്പി എംപി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസിൽ അന്തർ സംസ്ഥാന മയക്കുമരുന്നു ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി കെ മുഹമ്മദ് സാബിറി (32)നെ ആഗസ്റ്റ് 19ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിൽ കഴിയുകയായിരുന്ന മുഴുവൻ പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവര പ്രകാരമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
No comments