Breaking News

സ്വയംതൊഴിലിന് കൈത്താങ്ങായി തയ്യൽ മെഷീൻ നൽകി റോട്ടറി ക്ലബ് പരപ്പ


പരപ്പ: കിടപ്പുരോഗിയായ അമ്മയെ പരിചരിക്കുന്നതിനിടെ പുറത്ത് ജോലിക്ക് പോകാൻ കഴിയാത്ത ശാന്തയ്ക്ക് സ്വയംതൊഴിൽ കണ്ടെത്താൻ തയ്യൽ മെഷീൻ നൽകി റോട്ടറി ക്ലബ് പരപ്പ.

കോടോം-ബേളൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ കല്ലുവളപ്പിൽ താമസിക്കുന്ന 70 വയസ്സുകാരിയായ എലുമ്പച്ചി അമ്മ ഒൻപത് വർഷമായി ശരീരം തളർന്ന് കിടപ്പിലാണ്. ഏകമകളായ ശാന്തയാണ് അമ്മയെ പരിചരിക്കുന്നത്. ഇതുമൂലം ശാന്തയ്ക്ക് പുറത്ത് ജോലിക്ക് പോകാനും സ്ഥിരമായി വരുമാനം കണ്ടെത്താനും കഴിയാത്ത സാഹചര്യമാണ്.

തയ്യൽ പരിശീലനം നേടിയിട്ടുള്ള ശാന്തയ്ക്ക് വീട്ടിലിരുന്നുതന്നെ വരുമാനം കണ്ടെത്താൻ സഹായിക്കുന്നതിനായാണ് റോട്ടറി ക്ലബ് പരപ്പ ഓണാഘോഷത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ നൽകിയത്. ക്ലബ് പ്രസിഡന്റ് അജയകുമാർ സി.വിയിൽ നിന്ന് ശാന്ത തയ്യൽ മെഷീൻ ഏറ്റുവാങ്ങി.

No comments