കെ.എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം സമ്മേളനം; നവാഗതർക്ക് വരവേൽപ്പും പ്രതിഭകൾക്ക് ആദരവും ഉദുമ എം എൽ എ കെ നീലകണ്ഠൻ ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : കെ.എസ്.എസ്.പി.എ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള വരവേൽപ്പും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കെ.എസ്.എസ്.പി.എ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
സമ്മേളനം കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. നവാഗതരെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം വരവേറ്റു.
കാവ്യ മഞ്ജരി കവിതാ പുരസ്കാര ജേത്രി ആലീസ് തോമസിനെ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലതയും, പി.എച്ച്.ഡി നേടിയ ഡോ. ജോർജി സണ്ണിയെ കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ. എവുജിനും, കെ.എസ്.എസ്.പി.എ സംസ്ഥാന കായികമേള ജേത്രി സൂസമ്മ വി.എല്ലിനെ കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എം.കെ. ദിവാകരനും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഡി.സി.സി. സെക്രട്ടറി ഹരീഷ് പി. നായർ, ഐ.എൻ.സി ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ഇ.ടി. സെബാസ്റ്റ്യൻ, കെ.പി. ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, ഇ. മോഹനൻ, തോമസ് മാത്യു, ജി. മുരളീധരൻ, പി.എം. അബ്രഹാം, ജോസഫ് സി.എ., കെ. കുത്തമ്പു നായർ, പി.എ. ജോസഫ്, എം.യു. തോമസ്, സി.വി. ശ്രീധരൻ, എ.എം. സെബാസ്റ്റ്യൻ, ഷേർലി ഫിലിപ്പ്, ജോസ് കുട്ടി അറയ്ക്കൽ, തോമസ് കെ.ജെ., അബ്രഹാം ഒ.എ., ജിൻസി ജോസഫ്, സാജു വി.ജെ., ദേവസ്യ എം.ഡി., ജോസ് പി.ജെ., ബാലകൃഷ്ണൻ സി.വി., ആലീസ് കുര്യൻ, കെ.വി. തോമസ്, ഒ.സി. ജെയിംസ്, ബാലകൃഷ്ണൻ കെ., സണ്ണി ലൂക്കോസ് എന്നിവർ സംസാരിച്ചു.
No comments