Breaking News

പെരിയ ചാലിങ്കാലിലെ നിർമാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു.


കാസർകോട്: ചാലിങ്കാലിലെ നിർമാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. പികെ ജയകുമാർ(55) ആണ് മരിച്ചത്. മാണിമൂല സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി അസ്വസ്ഥതയെ തുടർന്ന് മാവുങ്കാലിലെ സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുൻ ചുമട്ട് തൊഴിലാളിയായിരുന്നു. പികെ രാഘവനാണ് പിതാവ്. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ(ഗൾഫ്), അമൃത. സഹോദരങ്ങൾ: രാജൻ, ലീല, രാജീവൻ, നിർമല, മിനി.

No comments