Breaking News

അട്ടിവച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം...


പയ്യന്നൂർ: അട്ടിവച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തളിപ്പറമ്പ്, കാഞ്ഞിരങ്ങാട്ടെ ചന്ദ്രൻ- മാധവി ദമ്പതികളുടെ മകൻ അജീഷ് (36) ആണ് മരണപ്പെട്ടത്. ഇന്നലെ (വ്യാഴം) രാത്രി ഏഴരമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. റോഡരുകിൽ അട്ടിവച്ച ഇലക്ട്രിക് തൂൺ മറിഞ്ഞ് അജീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിസരവാസികളുടെ നേതൃത്വത്തിൽ അജീഷിനെ ഉടൻ ആശുപത്രിയിലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

No comments