തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം...കർഷകസംഘം ജില്ലാ സമ്മേളനം
ചെറുവത്തൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം രൂപപ്പെടുത്തിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് തൊഴിലുറപ്പ് പദ്ധതി യാഥാർഥ്യമാക്കിയത്. നിരവധി തൊഴിലാളികളാണ് ഈ തൊഴിൽ വഴി ഉപജീവനം നടത്തുന്നത്. എന്നാൽ മോദി സർക്കാർ ഇത് അവസാനിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കുകയാണ്. ഈ പദ്ധതി തൊഴിലുറപ്പ് അവകാശത്തെ ഇല്ലാതാക്കുന്നതാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലതാക്കുന്നതാണ് പുതിയ പദ്ധതി. അനധികൃതവും ഗുണമേന്മയില്ലാത്തതുമായ വിദേശ അടക്ക ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുക, കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം, റീ സർവേ അപാകതകൾ അടിയന്തിരമായി പരിഹരിക്കണം, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ മേഖലയെ ഒഴിവാക്കിയ സർക്കാർ തീരുമാനം
പുനപരിശോധിക്കണം, സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം, കാറഡുക്ക നാർളം ബോക്സൈറ്റ് ഖനനം നടപടികൾ പൂർണമായും നിർത്തണം എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. രണ്ടാം ദിവസം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ ചർച്ചക്കുള്ള മറുപടിയും ജില്ലാ സെക്രട്ടറി പി ജനാർദനൻ റിപ്പോർട് ചർച്ചക്കുള്ള മറുപടിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി എച്ച് കുഞ്ഞമ്പു, പത്മകുമാർ,
സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ, കെ വി കുഞ്ഞിരാമൻ, വി പി പി മുസ്തഫ എന്നിവർ സംസാരിച്ചു. സി ബാലൻ, സി പ്രഭാകരൻ, എ അപ്പുക്കുട്ടൻ, വി വി ജാനകി, ജി രാജേഷ്ബാബു, കെ വി സുരേന്ദ്രൻ, വി തങ്കമണി, പി പി മുഹമ്മദ് റാഫി എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ മണികണ്ഠൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം രാജീവൻ നന്ദി പറഞ്ഞു.വൈകീട്ട് കണ്ണാടിപ്പാറ കൊടക്കാട് ബാങ്ക്
പരിസരത്ത് നിന്ന് പൊതുപ്രകടനം ആരംഭിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ കെ പി വത്സലൻ നഗറിലെത്തി. പൊതുസമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജനാർദനൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, കെ ആർ ജയാനന്ദ, ടി പി ശാന്ത, മുതിർന്ന കർഷക നേതാവ് എം വി കോമൻനമ്പ്യാർ, പി പി മുഹമ്മദ് റാഫി, കെ പി രാമചന്ദ്രൻ, കെ മണികണ്ഠൻ, പി രഘുദേവൻ, എം രാജീവൻ, മാധവൻ മണിയറ എന്നിവർ സംസാരിച്ചു. കെ വി ഗംഗാധരൻ
സ്വാഗതംപറഞ്ഞു.
No comments