നീലേശ്വരം പള്ളിക്കരയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
നീലേശ്വരം: നീലേശ്വരം പള്ളിക്കരയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭൻ നായനാർ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. നീലേശ്വരത്തുനിന്ന് പയ്യന്നൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടിയാഗോ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം വരുത്തിവച്ച കാർ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
No comments