വെള്ളരിക്കുണ്ട് കക്കയം ദേവി ക്ഷേത്രത്തിലെ ഓണം, ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം തഹസീൽദാർ കെ ബി രാമു നിർവഹിച്ചു
വെള്ളരിക്കുണ്ട്: കക്കയം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഓണം, ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം വെള്ളരിക്കുണ്ട് തഹസിൽദാർ കെ. ബി. രാമു നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് നോട്ടീസ് ഏറ്റുവാങ്ങി.
ക്ഷേത്രം പ്രസിഡന്റ് പി. ടി. നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വെള്ളരിക്കുണ്ട് തഹസിൽദാറായി ചുമതലയേറ്റ കെ. ബി. രാമുവിനെ ക്ഷേത്രം വൈസ് പ്രസിഡന്റ് മധു എസ്. നായർ പൊന്നാട അണിയിച്ച് ആദരിച്ചു.
ആഗസ്റ്റ് 25 ഉത്രാടദിനത്തിൽ പൂക്കളമത്സരത്തിന് പുറമെ വിപുലമായ ഓണാഘോഷ പരിപാടിയാണ് ക്ഷേത്ര പരിസരത്ത് നടക്കുന്നത്
ക്ഷേത്രം സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു. മാതൃവേദി അംഗം രമണി ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.
No comments