ഓണക്കാല വിലക്കയറ്റം തടയാൻ പരിശോധന; വെള്ളരിക്കുണ്ട് താലൂക്കിൽ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന
വെള്ളരിക്കുണ്ട്: 2026ലെ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കിന് കീഴിലുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി.
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യസുരക്ഷ, പോലീസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളിലെ വിലവിവരങ്ങൾ, സാധനങ്ങളുടെ ലഭ്യത, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.
താലൂക്ക് സപ്ലൈ ഓഫീസർ ടി.പി. ശകുന്തള, താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് ഷിബു ജോസഫ്, കാഞ്ഞങ്ങാട് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ അനൂപ് ജോസഫ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് വിനുകുമാർ പി.വി., റേഷനിങ് ഇൻസ്‌പെക്ടർ വത്സരാജൻ പി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റവും നിയമവിരുദ്ധമായ വ്യാപാര രീതികളും തടയുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
No comments