Breaking News

ജില്ലാ ആശുപത്രിയിൽ ഉടൻ 
ഡോക്ടർമാരെ നിയമിക്കണം: 
ഡിവൈഎഫ്‌ഐ


കാസർകോട്കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ 51 ഡോക്ടർമാരിൽ 22പേരുടെയും സേവനം ഇല്ലാതായതും ഡോക്ടർമാരുടെ കുറവുമൂലം ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ പ്രവർത്തനസമയം നേർപകുതിയാക്കിയതും പാവപ്പെട്ട രോഗികളോടുള്ള ആരോഗ്യ വകുപ്പിന്റെ വെല്ലുവിളിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒപി വിഭാഗത്തിന്റെ പ്രവർത്തനസമയം രാവിലെ 8മുതൽ പകൽ
ഒന്നുവരെയായിരുന്നു. 2016ൽ എൽഡിഎഫ് അധികാരത്തിൽവന്നതോടെ ഒപി രാവിലെ 8മുതൽ വൈകിട്ട് 7വരെ ദീർഘിപ്പിച്ചു. ഈ വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെയും നിയമിച്ചു. പനി ബാധിതർക്കായി പ്രത്യേക ക്ലിനിക്കുകളും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ 10 വർഷക്കാലം കൃത്യമായി പ്രവർത്തിച്ചിരുന്ന ഒപി വിഭാഗത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ വെട്ടിക്കുറച്ചത്. യുഡിഎഫ് ഭരണംവന്നതോടെ ജില്ലയിലെ ആരോഗ്യമേഖല അവതാളത്തിലായി. പല ഡോക്ടർമാരെയും സ്ഥലംമാറ്റി. മെഡിക്കൽ അവധിയിൽ പോയവരുമുണ്ട്. ഇവർക്ക് പകരംനിയമനമൊന്നും നടത്തുന്നില്ല. കാത്ത് ലാബും അടച്ചുപൂട്ടി എന്നാണ് വിവരം. പനി ക്ലിനിക്കും നിർത്തലാക്കി. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അധികൃതരുടെ ഗുരുതരമായ അലംഭാവമാണ് വ്യക്തമാകുന്നത്. ജില്ലാ പഞ്ചായത്ത് ഇടപെട്ട് വിതരണംചെയ്യുന്ന മരുന്നുകൾ മാത്രമാണ് ആശുപത്രിയിലെത്തുന്നത്. പകൽ ഒന്നിനുശേഷം എത്തുന്ന രോഗികളെ ചികിത്സനൽകാതെ തിരിച്ചയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

No comments