മീൻപിടിത്തം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ പള്ളിക്കര കടപ്പുറത്ത് തോണിമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
പള്ളിക്കര : മീൻപിടിത്തം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ പള്ളിക്കര കടപ്പുറത്ത് തോണിമറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. വലയും രണ്ട് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നഷ്ടപെട്ടു. പിടിച്ച മീനുകളും കടലിൽ പോയി. തദയൂസ് (40), വിനോദ് (30), ബിൽഗേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.
തദയൂസിന്റെ പുറത്ത് 15 തുന്നൽ ഉണ്ട്. പുലർച്ചെ കടലിൽ പോയവർ മീൻപിടിത്തവും കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, കരയടുക്കാറായപ്പോഴാണ് അപകടം. കൂറ്റൻ തിരയടിച്ച് തോണി മറിയുകയായിരുന്നു.വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. തോണിയിൽ 11 പേർ ഉണ്ടായിരുന്നു. മറ്റുള്ളവർക്കാർക്കും പരിക്കില്ല. പള്ളിക്കര മഠം കടപ്പുറത്തെ പുഷ്പരാജിന്റെ ഉടമസ്ഥതയിലുള്ള അമലോൽദ്ഭവമാത എന്ന തോണിയാണ് അപകടത്തിൽ പെട്ടത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉടമ പറഞ്ഞു.
No comments