Breaking News

കനകപ്പള്ളിയിൽ കൂറ്റൻ പെരുമ്പാമ്പ്; രണ്ട് കോഴികളെ വിഴുങ്ങി


പരപ്പ: കനകപ്പള്ളിയിൽ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. മാധവി അമ്മയുടെ വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്.

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ട് വലിയ കോഴികളെ വിഴുങ്ങിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പാമ്പുപിടിത്തക്കാരനായ എണ്ണപ്പാറയിലെ അനീഷിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി.

പാമ്പിനെ സുരക്ഷിതമായി മാറ്റിയതോടെ വീട്ടുകാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി.

No comments