Breaking News

സ്വാതന്ത്ര്യ ദിനാഘോഷവും അംഗൻവാടി വികസന സമിതി യോഗവും നടത്തി.


എണ്ണപ്പാറ : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മലയാറ്റുകരയിൽ പ്രവർത്തിക്കുന്ന മോതിരക്കാട് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വാർഡ് മെമ്പർ സജിതാ ശ്രീകുമാർ പതാക ഉയർത്തി. രമേശൻമലയാറ്റുകര , സി. എം ആനന്ദ്, സതീശൻ സി, എൻ ബിന്ദു, ലക്ഷ്മി തമ്പാൻ, ശ്രുതി മനു, എൻ ശ്രീജിത്, അനിതാ പ്രിയേഷ്, കെ രഘു, കെ. എം സുനിത തുടങ്ങിയവർ സംസാരിച്ചു . അംഗൺ വാടിയുടെ വികസനത്തിനായുള്ള ഇടപെടൽ നടത്തുന്നതിന് വേണ്ടി വികസന സമിതി രൂപീകരണ യോഗത്തിൽ രമേശൻ മലയാറ്റുകര (ചെയർമാൻ) എ. ഇ അമ്പു (വൈസ് ചെയർമാൻ), സി . എം ആനന്ദ് (കൺവീനർ), കെ. എം സുരേഷ് കുമാർ (ജോ. കൺവീനർ) മനീഷ സതീശൻ (ട്രഷൻ ) എന്നിവരെ തെരഞ്ഞെടുത്തു..

No comments