Breaking News

കൊന്നക്കാട് ഗവ:എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


കൊന്നക്കാട് :കൊന്നക്കാട് ഗവ:എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. മാത്യു ജോസഫ് പതാക ഉയർത്തി.ബളാൽ ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീമതി. മിനി മാത്യു ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ. അജേഷ് ആന്റണി അധ്യക്ഷത വഹിച്ചു.മുൻ ഹെഡ്മിസ്ട്രെസ് ശ്രീമതി. ജിൻസി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മദർ പിടിഎ പ്രസിഡന്റ് ശ്രീമതി. ബിന്ദു ബിജു, മുൻ പിടിഎ പ്രസിഡന്റുമാരായ ശ്രീ. ബിനു തോട്ടോൻ, ശ്രീ. പ്രദീപ്‌ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. മാത്യു ജോസഫ് സ്വാഗതവും അധ്യാപികയായ ശ്രീമതി. ശരണ്യ എസ് നന്ദിയും പറഞ്ഞു. മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും പായസ വിതരണവും നടത്തി.

No comments