ഭാരത് സേവക് ദേശീയ പുരസ്കാരം എം. എൽ. അശ്വിനിക്ക്
കാസർകോട്: സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ മികച്ച ഇടപെടലുകൾ പരിഗണിച്ച് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനിക്ക് ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ദേശീയ പുരസ്കാരം.
തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി. എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ച് അശ്വിനിയെ ആദരിച്ചു.
രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും അക്ഷയമിത്ര ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾക്കാണ് പുരസ്കാരം. കേന്ദ്രസർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം പരമാവധി ജനങ്ങളിലെത്തിക്കുന്നതിനും, ലഹരിj വസ്തുക്കൾ ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങളും പുരസ്കാരത്തിനായി പരിഗണിച്ചു.
No comments