Breaking News

അടോട്ടുകയ - പള്ളിക്കൽ - കാരമൊട്ട റോഡ് കോൺക്രീറ്റിംഗ് ഉദ്ഘാടനം ചെയ്തു


കള്ളാർ: കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ അടോട്ടുകയ - പള്ളിക്കൽ - കാരമൊട്ട റോഡ് കോൺക്രീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 

ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. എം. സൈമൺ, വാർഡ് മെമ്പർ സാബു, ഫാദർ ജിന്റോ, ജിനീഷ് പെരുമാലിൽ എന്നിവർ ആശംസകൾ അറിയിച്ചു. ബാബു കാരക്കുന്നിൽ സ്വാഗതവും രാഘവൻ കാരമൊട്ട നന്ദിയും പറഞ്ഞു.


No comments