"ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം" വെസ്റ്റ് എളേരി കുറ്റിത്താനിയിൽ ദശദിന സഹവാസ ക്യാമ്പിന് തുടക്കമായി
കുറ്റിത്താന്നി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗവും, കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി ഒന്നാം വർഷ സാമൂഹിക പ്രവർത്തക ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന,"ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം" ദശദിന സഹവാസ ക്യാമ്പിന് ബുധനാഴ്ച്ച 12/08/26 ന് തുടക്കമായി. ക്യാമ്പ് സ്വീകരണയോഗം കുറ്റിത്താന്നി പ്രീമോഡേൺ നഴ്സറി സ്കൂളിൽ വച്ച് നടന്നു. വാർഡ് മെമ്പർ ശ്രീമതി.ജിഷമോൾ ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ജോയ് ജോസഫ് സ്വാഗതം പറഞ്ഞു. മുൻ എസ്.ടി പ്രമോട്ടർ ശ്രീ. സി ആർ മനോജ്, മുൻ വാർഡ് മെമ്പർ ശ്രീമതി. അന്നമ്മ മാത്യു, മഹിളാ സമഖ്യ ഡിസ്ട്രിക്റ്റ് റിസോഴ്സ് പേഴ്സൺ ശ്രീമതി.അനീസ,മഹിളാ സമഖ്യ അംഗമായ ശ്രീമതി.സുജാത, എ.ഡി.എസ്. പ്രസിഡണ്ട് ശ്രീമതി.ചന്ദ്രവതി, സാമൂഹിക പ്രവർത്തക വിഭാഗം അധ്യാപകൻ ശ്രീ. ഡോ.യഹിയ വി യു തുടങ്ങിയവർ പരിപാടിയിൽ ആശംസകളറിയിച്ച് സംസാരിച്ചു. പരിപാടിയിൽ വിദ്യാർത്ഥികളും പ്രദേശവാസികളും പങ്കെടുത്തു.
No comments