Breaking News

ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്

കാസർകോട് : ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയ പതാകയോട് കടുത്ത അനാദരവ്. പതാക ഓഫീസിന്റെ ഒരു മൂലയിൽ അലക്ഷ്യമായി വലിച്ചുകൂട്ടിയിട്ടു.
 പതാക എങ്ങനെ ഉപയോഗിക്കണമെന്നതിൽ കർശന മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴാണ് ബിജെപി ഓഫീസിൽ ദേശീയപതാക വാരിവലിച്ചിട്ടത്. സംഭവത്തിൽ വലിയ പ്രതിഷേധമാണുയരുന്നത്.ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

No comments