Breaking News

പനത്തടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കുടുംബശ്രീ പ്രവർത്തകർക്ക് സ്വപ്നസാഫല്യം: സ്വപ്ന യാത്ര വിമാനത്തിലും വന്ദേഭാരതിലും

പാണത്തൂർ: തൊഴിലുറപ്പിലൂടെയും മറ്റും സ്വരൂപിച്ച സമ്പാദ്യം കൊണ്ട് സ്വപ്നയാത്ര നടത്തി മാതൃകയായിരിക്കുകയാണ് പനത്തടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കുടുംബശ്രീ പ്രവർത്തകർ. പതിനഞ്ചോളം വരുന്ന സംഘം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലാണ് യാത്ര തിരിച്ചത്.

വാർഡ് മെമ്പർ പ്രസീദാറാണിയുടെ പിന്തുണയോടെയായിരുന്നു യാത്രയുടെ ആസൂത്രണം.

 65 വയസ്സുള്ള മുതിർന്ന അംഗവും ഉൾപ്പെടുന്ന സംഘം തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം, മ്യൂസിയം, കുതിരമാളിക, കോവളം, ശുചീന്ദ്രം ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും.

ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ ഈ രണ്ടു ദിവസത്തെ യാത്രയുടെ മടക്കം വന്ദേഭാരത് എക്സ്പ്രസിലാണ്. 

ഇന്ന്തലസ്ഥാനത്ത് നിന്ന് കാസർകോട്ടേക്ക് തിരിക്കുന്നതോടെ പ്രവർത്തകരുടെ രണ്ടു വലിയ ആഗ്രഹങ്ങളാണ് സഫലമാകുന്നത്. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണയോടെയായിരുന്നു ഈ യാത്ര.


No comments